ശബരിമല :- വിഷു, മേടമാസ പൂജകൾ പൂർത്തിയാക്കി ക്ഷേത്രനട നാളെ രാത്രി 10ന് അടയ്ക്കും. തീർഥാടകരെ വൈകിട്ട് 6 വരെ പമ്പയിൽ നിന്നു സന്നിധാനത്തേക്ക് മല കയറാൻ അനുവദിക്കും.
അത്താഴപൂജയ്ക്കു ശേഷം അയ്യപ്പ സ്വാമിയെ ഭസ്മാഭിഷേകം നടത്തിയാണ് നട അടയ്ക്കുന്നത്. ഇന്ന് സഹസകലശ പൂജയുണ്ട്. ചൈതന്യം നിറഞ്ഞ സഹസ്രകലശം നാളെ ഉച്ചയ്ക്കാണ് അയ്യപ്പ വിഗ്രഹത്തിൽ അഭിഷേകം ചെയ്യുക.