കണ്ണൂർ :- സിനിമാതാരം ദിലീപ് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലും മാടായിക്കാവിലും സന്ദർശനം നടത്തി. ഇന്ന് രാവിലെ 9.30 ഓടെയാണ് ദിലീപ് രാജരാജേശ്വര ക്ഷേത്രത്തിൽ എത്തിയത്. പതിനൊന്നോടെ ആണ് മാടായിക്കാവിലും അദ്ദേഹം എത്തിയത്. രാവിലെ മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രസന്നിധിയിലും ദിലീപ് എത്തിയിരുന്നു.