മുണ്ടേരി :- മുണ്ടേരി ക്രിക്കറ്റ് ലീഗ് ഒമ്പതാം സീസണിന്റെ ആവേശകരമായ ഫൈനൽ മത്സരത്തിൽ റിക്കവറി മുണ്ടേരിയെ 9 വിക്കറ്റിന് പരാജയപ്പെടുത്തി മെൽബൺ ബോയ്സ് മുണ്ടേരി ജേതാക്കളായി. ആദ്യം ബാറ്റ് ചെയ്ത റിക്കവറി ടീം 12 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 72 റൺസ് എടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ മെൽബൺ ബോയ്സ് മുനീർ കെ കെ യുടെ ഇന്നിംഗ്സിൽ 11.2 ഓവറിൽ 1 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു.
ഫൈനലിലെ മാൻ ഓഫ് ദി മാച്ച് ആയി കെ കെ മുനീറിനെ തെരെഞ്ഞടുത്തു. ടൂർണമെന്റിലെ മികച്ച താരമായും മികച്ച ബാറ്റ്സ്മാൻ ആയും മെൽബൺ ബോയ്സിന്റെ അഭിയെയും മികച്ച ബൗളറായി റിക്കവറിയുടെ സുധീഷിനെയും മികച്ച വിക്കറ്റ് കീപ്പറായി ജി സൺസിന്റെ ലിഗേഷിനെയും മികച്ച ഫീൽഡറായി മെൽബൺ ബോയ്സിന്റെ നിസാറിനെയും തെരെഞ്ഞെടുത്തു.