മയ്യിൽ:- കേരള സ്റ്റേറ്റ് സർവീസ് പെൻഷനേർസ് അസോസിയേഷൻ കൊളച്ചേരി ബ്ലോക്ക് കമ്മിറ്റി കാവ്യ സദസ്സും അനുമോദനവും നടത്തി.മയ്യിൽ ഗാന്ധിഭവനിൽ നടന്ന പരിപാടി വി പ്രഭാകരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പി ശിവരാമൻ അധ്യക്ഷത വഹിച്ചു.
ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത് കാവ്യസദസ്സിന് നേതൃത്വം നൽകി. എസ് പി മധുസൂദനൻ മാസ്റ്റർ, എ വി ലളിത ടീച്ചർ, എം വി കുഞ്ഞിരാമൻ എന്നിവർ എന്നവർ കാവ്യസദസ്സിൽ പങ്കെടുത്തു.ഗുരുശ്രേഷ്ഠ അവാർഡ് നേടിയ രാധാകൃഷ്ണൻ മാണിക്കോത്ത്, ചേലേരി മണ്ഡലം പ്രസിഡണ്ടായി നിയമിതനായ കെ മുരളീധരൻ മാസ്റ്റർ എന്നിവരെ ചടങ്ങിൽ അനുമോദിച്ചു
കെ സി രാജൻ മാസ്റ്റർ, ശ്രീധരൻ മാസ്റ്റർ, സി വാസു മാസ്റ്റർ, പ്രഭാകരൻ മാസ്റ്റർ, എം ബാലകൃഷ്ണൻ മാസ്റ്റർ, കെ പി ചന്ദ്രൻ മാസ്റ്റർ, വി പത്മനാഭൻ, സി വിജയൻ മാസ്റ്റർ, ടി പി പുരുഷോത്തമൻ, എൻ സി ശശിധരൻ, ഇ ഉണ്ണിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു.എൻ കെ മുസ്തഫ സ്വാഗതവും മുരളീധരൻ മാസ്റ്റർ നന്ദിയും പറഞ്ഞു.