മലപ്പട്ടം :- സി.പി.ഐ മലപ്പട്ടം ലോക്കൽ സമ്മേളനം സംഘടിപ്പിച്ചു. ടി.സി നാരായണൻ നമ്പ്യാർ നഗറിൽ സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി എ.പ്രദീപൻ ഉദ്ഘാടനം ചെയ്തു. കെ.പി ജനാർദ്ദനൻ മാസ്റ്റർ പതാക ഉയർത്തി. ടി.കെ പ്രേമരാജൻ അധ്യക്ഷനായി.
ലോക്കൽ സെക്രട്ടറി പി.പി ഉണ്ണികൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. പാർട്ടി ജില്ലാ എക്സിക്യൂട്ടിവ് അംഗം പി.കെ മധുസൂദനൻ, മയ്യിൽ മണ്ഡലം സെക്രട്ടറി കെ.വി ഗോപിനാഥ് അസിസ്റ്റന്റ് സെക്രട്ടറി കെ.എം മനോജ് കുമാർ തുടങ്ങിയവർ സംസാരിച്ചു. സ്വാഗത സംഘം ചെയർമാൻ പി.പി നാരായണൻ സ്വാഗതം പറഞ്ഞു.