കൊളച്ചേരി :- പണയം വെച്ച സ്വർണ്ണം എടുത്തുതരാമെന്ന് വിശ്വസിപ്പിച്ച് ഇരിക്കൂർ സ്വദേശിയായ ജ്വല്ലറി ഉടമയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയതായി പരാതി. ഇന്നലെ ജനുവരി 5 തിങ്കളാഴ്ച രാവിലെ 11 മണിയോടെ കൊളച്ചേരിമുക്കിലെ മുല്ലക്കൊടി സഹകരണ ബേങ്കിന് മുന്നിൽ വെച്ചായിരുന്നു സംഭവം നടന്നത്. ഇരിക്കൂർ സ്വദേശി ഹബീബ് റഹിമിന്റെ പണമാണ് നഷ്ടപ്പെട്ടത്
മുല്ലക്കൊടി കോപ്പറേറ്റീവ് ബാങ്കിന്റെ ഹെഡ് ഓഫീസിൽ പണയം വെച്ച സ്വർണ്ണം എടുത്തു തരാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പരാതിക്കാരനിൽ നിന്നും പ്രതി 6,75000 രൂപ കൈക്കലാക്കുകയും തുടർന്ന് പണയ സ്വർണമോ പണമോ തിരികെ നൽകാതെ രക്ഷപ്പെടുകയുമായിരുന്നു. രണ്ടാം പ്രതിയോടൊപ്പം സ്കൂട്ടറിൻ്റെ പിറകിൽ കയറി കമ്പിൽ ഭാഗത്തേക്ക് ഓടിച്ചു പോകുകയും ചെയ്തതായി ദൃസാക്ഷികൾ പറയുന്നു. സംഭവത്തിൽ മയ്യിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
