കൊളച്ചേരി :- കൊളച്ചേരി കൃഷിഭവൻ്റെ ജനകീയസൂത്രണ പദ്ധതിയുടെ ഭാഗമായി 2025-26 ൽ ഗ്രാമസഭ വഴി അപേക്ഷ സമർപ്പിച്ച് ഗുണഭോക്ത്യ ലിസ്റ്റിൽ പേര് വന്നിട്ടുള്ള കർഷകർക്കുള്ള പച്ചക്കറി തൈകളുടെ ഒന്നാംഘട്ട വിതരണത്തിൻ്റെയും ഉഴുന്ന്, പയർ വിത്ത് വിതരണത്തിന്റെയും ഉദ്ഘാടനം നടന്നു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി ഷമീമ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡണ്ട് വത്സൻ.കെ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ഗീത സംസാരിച്ചു. കൃഷി ഓഫീസർ റിൻസി മറാസ് ടി ജോൺ സ്വാഗതവും അസിസ്റ്റൻ്റ് കൃഷി ഓഫിസർ മോഹനൻ പി.വി നന്ദിയും പറഞ്ഞു.


