മാണിയൂർ :- ചെറുവത്തലമൊട്ട എ.കെ.ജി സ്മാരക വായനശാല & ഗ്രന്ഥാലയം 32-ാം വാർഷികാഘോഷം കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ: കെ.കെ രത്നകുമാരി ഉദ്ഘാടനം ചെയ്തു. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി.കെ മുനീർ അദ്ധ്യക്ഷത വഹിച്ചു. വായനശാല സെക്രട്ടറി പി.സുനോജ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.
ലൈബ്രറി കൗൺസിൽ കണ്ണൂർ ജില്ല എക്സിക്യൂട്ടീവ് അംഗം ഇ.പി.ആർ വേശാല, പി.ദിവാകരൻ, കെ.കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു. സ്വാഗത സംഘം ചെയർമാൻ പി.സജിത്ത് കുമാർ സ്വാഗതവും വായനശാല പ്രസിഡണ്ട് എം.ബാബു രാജ് നന്ദിയും പറഞ്ഞു. വായനശാല വനിത വേദി ബാലവേദി അംഗങ്ങളുടെ നൃത്തനൃത്യങ്ങൾ തിരുവനന്തപുരം സാഹിതി തിയറ്റേർസിൻ്റെ മുച്ചീട്ടു കളിക്കാരൻ്റെ മകൾ" നാടകവും അരങ്ങേറി.