മയ്യിൽ :- മയ്യിൽ നാടകക്കൂട്ടത്തിന്റെ 'മുച്ചൻ ' എന്ന നാടകത്തെക്കുറിച്ച് മയ്യിൽ കെ.കെ കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക സി.ആർ.സി ഹാളിൽ നാടക സംവാദം സംഘടിപ്പിച്ചു. വി.പി ബാബുരാജ് വിഷയം അവതരിപ്പിച്ചു. വി.വി മോഹനൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. പി.കെ ഗോപാലകൃഷ്ണൻ മാസ്റ്റർ, കെ.കെ ഭാസ്കരൻ, ഒ.എം അജിത്ത് മാസ്റ്റർ , ഇ.എം സുരേഷ് ബാബു , പ്രദീപൻ.ടി, അശോകൻ പെരുമാച്ചേരി, സജിത.കെ, ഷീനു മലപ്പട്ടം എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. സംവിധായകൻ ഗണേഷ് ബാബു മയ്യിൽ മറുഭാഷണം നടത്തി.
'മുച്ചൻ 'നാടകത്തിൽ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ച ജിജു മലപ്പട്ടം, അശോകൻ തായം പൊയിൽ, ഉദയൻ തവറൂൽ, രഞ്ജിത്ത് കവിളിയോട്ട്, അശോകൻ പെരുമാച്ചേരി, ബിനോയ് ചേലങ്ങാടൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
'മനുഷ്യമനസ്സുകളെ ഭിന്നിപ്പിച്ചു നിർത്തുന്ന ഛിദ്രശക്തികൾക്കെതിരായ ശക്തവും സർഗാത്മകവുമായ പ്രതികരണമാണ് 'മുച്ചൻ ' എന്ന നാടകം. നേരിന്റെ നാവായ മുച്ചൻ കല്ലെറിയപ്പെട്ടുന്നത് സമകാലീന രാഷ്ട്ര ജീവിതത്തിന്റെ വിരുദ്ധോക്തി നിറഞ്ഞ രംഗാവിഷ്കാരമാണ്, അവതരണ മികവു കൊണ്ടും രംഗഭാഷ കൊണ്ടും അയത്നലളിതമായി പ്രേക്ഷകരോട് സംവദിക്കുന്ന നാടകമാണ് 'മുച്ചൻ ' എന്ന് ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.