DYFI മയ്യിൽ ബ്ലോക്ക് കമ്മിറ്റിയുടെ യൂത്ത് ഫെസ്റ്റ് 'ഗാലാ 2025' സമാപിച്ചു


മയ്യിൽ :- ഡിവൈഎഫ്ഐ മയ്യിൽ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച യൂത്ത്  ഫെസ്റ്റ് 'ഗാലാ 2025' സമാപിച്ചു. സമാപന സമ്മേളനവും സാംസ്കാരിക സംഗമവും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ് ഉദ്‌ഘാടനം ചെയ്തു. സിനിമാതാരം ഉണ്ണിരാജ് ചെറുവത്തൂർ മുഖ്യാതിഥിയായി. ബ്ലഡ് ഡാറ്റാ ബുക്ക് പ്രകാശനം ജില്ലാ സെക്രട്ടറി സരിൻ ശശി നിർവഹിച്ചു. മത്സര വിജയികൾക്ക് എസ്എഫ്ഐ അഖിലേന്ത്യ വൈസ് പ്രസിഡൻ്റ് കെ.അനുശ്രി സമ്മാനം കൈമാറി.

ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം മുഹമ്മദ് സിറാജ് അനുമോദനം നടത്തി. സംഘാടക സമിതി ചെയർമാൻ എൻ.അനിൽ കുമാർ അധ്യക്ഷനായി. കെ.സി ഹരികൃഷ്ണൻ, ടി.കെ ഗോവിന്ദൻ, കെ.സി ജിതിൻ, എ.പി മിഥുൻ എന്നിവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി കെ.രനിൽ സ്വാഗതവും ടി.സി ജംഷീർ നന്ദിയും പറഞ്ഞു. തുടർന്ന് കലാപരിപാടികളും ഉറുമി സംഘത്തിന്റെ മ്യൂസിക്ക് ഷോയും അരങ്ങേറി.

Previous Post Next Post