ചട്ടുകപ്പാറ- വെള്ളുവയലിലെ കണ്ടോത്ത് രാജീവൻ ടി.ലജിന ദമ്പതികളുടെ മകൾ അനഘയും ചെമ്മാടത്തെ ഷിതിനും തമ്മിലുള്ള വിവാഹവേദിയിൽ വെച്ച് IRPC ക്ക് ധനസഹായം നൽകി. തുക മുൻ ജില്ലാ പഞ്ചായത്തംഗം കെ.നാണു ഏറ്റുവാങ്ങി.ചടങ്ങിൽ CPI(M) വേശാല ലോക്കൽ സെക്രട്ടറി കെ.പ്രീയേഷ് കുമാർ ലോക്കൽ കമ്മറ്റി അംഗം പി.പി.സുരേന്ദ്രൻ, IRPC വേശാല ലോക്കൽ ഗ്രൂപ്പ് മെമ്പർ ടി.മനോജ്, ടി.രാഘവൻ എന്നിവർ പങ്കെടുത്തു.