കമ്പിൽ :- പൂക്കോയ തങ്ങൾ ഹോസ്പിസ് കൊളച്ചേരി മേഖല ഷാർജ ചാപ്റ്റർ ഫണ്ട് ഏറ്റുവാങ്ങലും ഇത്തവണ പരിശുദ്ധ ഹജ്ജ് കർമ്മത്തിനു തയ്യാറെടുത്ത് നിൽക്കുന്നവരായ ഹജ്ജാജിമാർക്കുള്ള യാത്രയയപ്പ് സംഗമവും നാളെ ഏപ്രിൽ 22 ചൊവ്വാഴ്ച വൈകുന്നേരം 7 മണിക്ക് നടക്കും.
പന്ന്യങ്കണ്ടി ശിഹാബ് തങ്ങൾ കോൺഫറൻസ് ഹാളിൽ നടക്കുന്ന പരിപാടിയിൽ അബ്ദുൽ ഗഫൂർ മൗലവി കീച്ചേരി ഉദ്ബോധന പ്രഭാഷണം നടത്തും. പ്രമുഖ നേതാക്കൾ ചടങ്ങിൽ പങ്കെടുക്കും.