വേളം പൊതുജന വായനശാല നവതി ആഘോഷ സമാപനം മെയ് 17,18 തീയതികളിൽ


മയ്യിൽ :- വേളം പൊതുജന വായനശാല നവതി ആഘോഷ സമാപനം മെയ് 17, 18 തീയതികളിൽ വായനശാല ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും 

മെയ് 17 ശനിയാഴ്ച വൈകുന്നേരം 6.30ന് സാംസ്കാരിക സമ്മേളനം. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ വിജയന്റെ അധ്യക്ഷതയിൽ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ മധു ഉദ്ഘാടനം ചെയ്യും. തളിപ്പറമ്പ് താലൂക്ക്‌ ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.സി അരവിന്ദാക്ഷൻ മാസ്റ്റർ മുഖ്യാതിഥിയാകും. രാത്രി 7 30ന് 'പുഴ ചുവന്ന കാലം' നാടകം അരങ്ങേറും.

മെയ് 18 ഞായറാഴ്ച വൈകുന്നേരം 7 മണിക്ക് നവതി ആഘോഷ സമാപന സമ്മേളനം മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി അജിതയുടെ അധ്യക്ഷതയിൽ മുൻ ആരോഗ്യ വകുപ്പ് മന്ത്രി പി.കെ ശ്രീമതി ടീച്ചർ ഉദ്ഘാടനം ചെയ്യും രാത്രി 8 മണി മുതൽ വിവിധ കലാപരിപാടികൾ, തിരുവാതിര, നൃത്തനൃത്യങ്ങൾ, ഫ്യൂഷൻ ഡാൻസ്, കോൽക്കളി, കൈകൊട്ടിക്കളി എന്നിവ അരങ്ങേറും.

Previous Post Next Post