ഊട്ടിയിലെ ഉദ്യാനങ്ങൾ തുറന്നു


ഊട്ടി :- മഴയുടെ കാഠിന്യം കുറഞ്ഞതോടെ ഊട്ടിയിലെ ബൊട്ടാണിക്കൽ ഗാർഡൻ, റോസ് ഗാർഡൻ എന്നിവ ഇന്നലെ ഉച്ചയോടെ സന്ദർശകർക്കായി തുറന്നു കൊടുത്തു. ഇന്നലെയും പ്രവേശന നിരോധനം ഉണ്ടെന്ന് അറിയിച്ചിരുന്ന നിലയിൽ ഉച്ചയോടെ തുറക്കുകയായിരുന്നു. 

മരങ്ങൾക്കടിയിൽ നിൽക്കുന്നതും ഫോട്ടോ എടുക്കുന്നതും ഒഴിവാക്കണമെന്നു സന്ദർശകരെ അറിയിച്ചിട്ടാണ് ഉദ്യാനത്തിൽ പ്രവേശിപ്പിച്ചത്. കനത്ത മഴ തുടർന്ന് കഴിഞ്ഞ 2 ദിവസങ്ങളിൽ ഇവിടെയെത്തിയ വിനോദസഞ്ചാരികൾ നിരാശരായി മടങ്ങുന്നതു പതിവായിരുന്നു.

Previous Post Next Post