കണ്ണൂർ :- ഫെയ്സ്ബുക് പരസ്യം കണ്ട് ടെലിഗ്രാം വഴി ട്രേഡിങ് ചെയ്ത് ചക്കരക്കല്ല് സ്വദേശികൾക്ക് യഥാക്രമം 20,000, 8,600 രൂപ വീതം നഷ്ടപ്പെട്ടു. പണം കൈപ്പറ്റിയശേഷം പ്രതികൾ ചതിക്കുകയായിരുന്നു.
വാട്സാപ് വഴി ട്രേഡിങ് നടത്തിയ താണ സ്വദേശിക്ക് 13,701 രൂപ നഷ്ടപ്പെട്ടു. ഒഎൽഎക്സ് പരസ്യം കണ്ട് മൊബൈൽ ഫോൺ വാങ്ങാൻ വാട്സാപ് വഴി ചാറ്റ് ചെയ്ത് ചക്കരക്കല്ല് സ്വദേശിക്ക് 8,000 രൂപയും നഷ്ട്ടപ്പെട്ടു.