മയ്യിൽ :- തെരുവ് നായ കുറുകെ ചാടി നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവാവിന് ഗുരുതര പരിക്ക്. ചേലേരി കാറാട്ട് സ്വദേശി രയരോത്ത് ഹൗസിൽ ആർ.അനീഷി(40)നാണ് പരിക്കേറ്റത്. ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രി 10.25 മണിയോടെ അനീഷ് ഓടിച്ച ബൈക്കിന് കുറുകെ തെരുവ് നായ കുറുകെ ചാടുകയായിരുന്നു.
പുല്ലൂപ്പി ജുമാമസ്ജിദിന് സമീപം റോഡിലാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ അനീഷിനെ നാട്ടുകാർ ചേർന്ന് കണ്ണൂർ എ.കെ.ജി ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം കണ്ണൂർ മിംസ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ബന്ധുവിന്റെ പരാതിയിൽ കേസെടുത്ത മയ്യിൽ പോലീസ് അന്വേഷണം തുടങ്ങി.