SSLC ഫലം പ്രഖ്യാപിച്ചു ; വിജയശതമാനം കൂടുതൽ കണ്ണൂരിൽ


തിരുവനന്തപുരം :- സംസ്ഥാനത്തെ SSLC ഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ഫലപ്രഖ്യാപനം നടത്തി. സംസ്ഥാനത്ത് 99.5 ശതമാനം വിജയം. 61,449 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയത്തിലും എ പ്ലസ്. കൂടുതൽ വിജയശതമാനം കണ്ണൂരിൽ. 

വൈകുന്നേരം 4 മണി മുതൽ ഫലം വെബ്സൈറ്റിൽ ലഭ്യമാകും. 4,24,583 വിദ്യാർത്ഥികൾ ഉപരിപഠനത്തിന് യോഗ്യത നേടി. കൂടുതൽ ഫുൾ എ പ്ലസ് കിട്ടിയത് മലപ്പുറത്ത്. ഫുൾ എ പ്ലസ് കാരുടെ എണ്ണം കുറഞ്ഞു. വിജയശതമാനം കഴിഞ്ഞവർഷത്തേക്കാൾ കുറവ്. കുറഞ്ഞ വിജയശതമാനം തിരുവനന്തപുരത്ത്. 2331 സ്കൂളുകളിൽ 100 ശതമാനം വിജയം. 

Previous Post Next Post