തിരുവനന്തപുരം :- പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യദിനത്തിൽ അപേക്ഷകർ ഒരു ലക്ഷം കവിഞ്ഞു. ബുധനാഴ്ച വൈകുന്നേരം 7 മണി വരെയുള്ള കണക്കിൽ ഏക ജാലകം വഴി 1,02,298 അപേക്ഷകൾ ലഭിച്ചതായി അധികൃതർ അറിയിച്ചു.
ഇതിൽ 84,225 പേരുടെ അപേക്ഷാ സമർപ്പണം പൂർത്തിയാക്കി. മലപ്പുറത്തു നിന്നാണ് കൂടുതൽ അപേക്ഷ -12,244 പേർ കാൻഡിഡേറ്റ് ലോഗിൻ സൃഷ്ടിച്ചു. ഇതിൽ 9504 പേരുടെ അപേക്ഷാസമർപ്പണം പൂർത്തിയായി. 20 വരെ അപേക്ഷിക്കാം. ട്രയൽ അലോട്മെന്റ് 24-ന് പ്രസിദ്ധീകരിക്കും.