മണ്ണെണ്ണ വില 4.80 രൂപ കൂടും


തിരുവനന്തപുരം :- രണ്ടരവർഷത്തെ ഇടവേളയ്ക്കുശേഷം റേഷൻ മണ്ണെണ്ണ വിതരണം പുനരാരംഭിക്കുമ്പോൾ ലിറ്ററിന് വില 4.80 രൂപ കൂടി 68 രൂപ യാവും. വിതരണച്ചാർജും കൂട്ടും. 40 കിലോമീറ്റർ വരെ വിതരണത്തിന് 238 രൂപയായിരുന്നത് 500 രൂപയാക്കാനാണ് ധാരണ. ശേഷമുള്ള ഓരോ കിലോമീറ്ററിനും 3.75 രൂപയായിരുന്നത് അഞ്ചു രൂപയാക്കും. കടക്കാരുടെ കമ്മിഷൻ 2.70 രൂപയിൽ നിന്ന് ഏഴാക്കും.

Previous Post Next Post