തലശ്ശേരി സ്വദേശിനി അബുദാബിയിൽ നിര്യാതയായി


തലശ്ശേരി :- തലശ്ശേരി സ്വദേശിനി അബുദാബിയിൽ പനി ബാധിച്ച് മരിച്ചു. മുണ്ടേരി കോളിൽമൂല സ്വദേശി ചാലിൽ ഫഹദിന്റെ ഭാര്യ അലിയമ്പത് ഉസ്ന ഷെറിൻ (33) ആണ് മരിച്ചത്. പനിബാധിച്ച് അബുദാബി എൻ.എം.സി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 

തലശ്ശേരി ധർമടം വെള്ളൊഴുക്കിലെ ബയ്യിൽ മുസ്തഫയുടെയും അലിയമ്പത് റഹീമയുടെയും മകളാണ്.

മക്കൾ : ഐദിൻ, അനാമി, ഐഹാം.

സഹോദരങ്ങൾ : നിദ ഫാത്തിമ, സഫ ഫർഹത്ത്. 

Previous Post Next Post