അഴീക്കോട് :- കുളത്തിൽ നീന്തുന്നതിനിടെ മുങ്ങിപ്പോയ ആളെ രക്ഷിക്കാനിറങ്ങിയ ആൾ മുങ്ങിമരിച്ചു. പുന്നക്കപ്പാറ മാവിലവീട് ക്ഷേത്രത്തിന് സമീപം കടാങ്കോട് വീട്ടിൽ എം.കെ ശ്രീജിത്ത് (44) ആണ് മരിച്ചത്.
ആയനിവയലിലെ കുളത്തിൽ ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. കുളത്തിൽ നീന്താനിറങ്ങിയ ആൾ മുങ്ങിത്താഴുന്നത് കണ്ടാണ് കരയ്ക്ക് നിന്നിരുന്ന ശ്രീജിത്ത് രക്ഷിക്കാനായി കുളത്തിലേക്ക് ചാടിയത്. നന്നായി നീന്തലറിയാവുന്ന ശ്രീജിത്ത് ചെളിയിൽ പുതഞ്ഞുപോവുകയായിരുന്നു. ശ്രീജിത്ത് രക്ഷിക്കാനി റങ്ങിയ ആൾ രക്ഷപ്പെട്ടു.
ഫയർ & റസ്ക്യു ഓഫീസർ ടി.കെ ശ്രീകേഷാണ് കുളത്തിൽ മുങ്ങി ശ്രീജിത്തിനെ പുറത്തെടുത്തത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. വളപട്ടണം പോലീസ് എത്തി മൃതദേഹം ജില്ലാ ആസ്പത്രി മോർച്ചറിയിലേക്ക് മാറ്റി. കെഎസ്ആർടിസി ഡ്രൈവറാണ് ശ്രീജിത്ത്. പരേതനായ ശ്രീധരന്റെയും പങ്കജവല്ലിയുടെയും മകനാണ്.
ഭാര്യ : സൗമ്യശ്രീ (കാസർഗോഡ്)
മകൻ : ധനശ്യാം