പള്ളിപ്പറമ്പ് :- അപകടത്തിൽപെട്ട് തലക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന അനീഷ് (ജോയ്) ന്റെ ചികിത്സാ സഹായത്തിനായ് പള്ളിപ്പറമ്പ് - കണ്ണൂർ ആസ്പത്രി റൂട്ടിൽ സർവീസ് നടത്തുന്ന തമ്പുരാട്ടി ബസ്സ് ഇന്ന് മേയ് 31 ശനിയാഴ്ച കാരുണ്യയാത്ര ആരംഭിച്ചു.
പള്ളിപ്പറമ്പിൽ വെച്ച് ചികിത്സാ സഹായ കമ്മറ്റി കൺവീനർ എം.അനന്തൻ മാസ്റ്റർ കാരുണ്യ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. വേണുഗോപാൽ പി.വി., ഇ.പി ഗോപാലകൃഷ്ണൻ, സനിൽ ഗോവിന്ദ്, ഷിജിൽ.എം എന്നിവർ പങ്കെടുത്തു.