പ്രവാസികൾക്കായി നോർക്ക സംരംഭകത്വ പരിശീലനം നൽകുന്നു


കണ്ണൂർ :- പ്രവാസികൾക്കും വിദേശത്ത് നിന്ന് തിരിച്ച് എത്തിയവർക്കുമായി നോർക്കയുടെ ബിസിനസ് ഫെസിലിറ്റേഷൻ സെന്റര്‍ ഓണ്‍ലൈനിൽ സൗജന്യ സംരംഭകത്വ പരിശീലനം സംഘടിപ്പിക്കും.

മേയ് 22-ന് രാവിലെ പത്ത് മുതല്‍ ഉച്ചക്ക് ഒന്ന് വരെ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ ഇ-മെയിൽ വഴിയോ ഫോൺ വഴിയോ 15ന് ഉള്ളിൽ രജിസ്റ്റർ ചെയ്യണം.

nbfc.coordinator@gmail.com

Contact : 0471-2770534, 8592 958 677

Previous Post Next Post