മുസ്‌ലിം ലീഗ് പന്ന്യങ്കണ്ടി ശാഖ ഹജ്ജ് യാത്രയയപ്പ് സംഗമം സംഘടിപ്പിച്ചു


കമ്പിൽ :- പരിശുദ്ധ ഹജ്ജ് കർമ്മത്തിനായി പുറപ്പെടുന്ന മഹല്ലിലെ ഹജ്ജാജിമാർക്ക് മുസ്‌ലിം ലീഗ് പന്ന്യങ്കണ്ടി ശാഖ യാത്രയയപ്പ് നൽകി. മുസ്‌ലിം ലീഗ് പഞ്ചായത്ത് ട്രഷറർ പി.പി.സി മുഹമ്മദ് കുഞ്ഞിയുടെ അദ്ധ്യക്ഷതയിൽ ശാഖ ഓഫീസിൽ ഉസ്താദ് മുഹമ്മദ് അഷ്‌റഫ് അൽ ഖാസിമി ഉദ്‌ഘാടനവും നസ്വീഹത്തും നൽകി സംസാരിച്ചു.

പി.പി ഖാലിദ് ഹാജി, കെ.എം.പി മൂസാൻ ഹാജി, മുഷ്‌താഖ്‌ ദാരിമി,മുഹ്‌സിൻ പി.ടി.പി, റമീസ് എ.പി, സാലിം.പി.ടി.പി,നാസിബ് കെ പി.എന്നിവർ ആശംസ നേർന്ന് സംസാരിച്ചു. പി.പി ഹംസ മാസ്റ്റർ, ശാഹുൽ ഹമീദ്, കെ.പി മുസ്തഫ, അഹമ്മദ് കുട്ടി, എന്നിവർ മറുപടി പ്രസംഗം നടത്തി. ശാഖ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി റഹീസ് കെ.പി സ്വാഗതവും ട്രഷറർ അബ്ദു പറമ്പിൽ നന്ദിയും പറഞ്ഞു.


Previous Post Next Post