കൊടും ചൂടിന് ആശ്വാസമായി നാറാത്ത് പഞ്ചായത്ത് കമ്പിൽ ശാഖ മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തണ്ണീർ പന്തൽ ഒരുക്കി


കമ്പിൽ : -കൊടും ചൂടിന് ആശ്വാസമായി നാറാത്ത് പഞ്ചായത്ത് കമ്പിൽ ശാഖ മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തണ്ണീർ പന്തൽ ഒരുക്കി. പ്രവാസി പ്രതിനിധി നവാസ്.പിയിൽ നിന്നും ബത്തവെള്ളം ഏറ്റുവാങ്ങിക്കൊണ്ട് കമ്പിൽ ഹരിത ഗ്രാമത്തിലെ മുസ്തഫ കെ.വി ഉദ്ഘാടനം നിർവഹിച്ചു.

മുസ്‌ലിം ലീഗ് ശാഖ സെക്രട്ടറി ഷാജിർ കമ്പിൽ, ട്രഷറർ മുത്തലിബ്.ടി, യൂത്ത് ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അബ്ദുൾ കാദർ കെ.പി, മുഹമ്മദ്‌ കുഞ്ഞി എ.വി, മുഫസ്സിൽ സി.എം, മുസ്തഫ എന്നിവർ നേതൃത്വം നൽകി.



Previous Post Next Post