കണ്ണൂർ :- ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ കൊട്ടിയൂർ ഉത്സവത്തിൻ്റെ മുന്നൊരുക്ക ആലോചനാ യോഗം ചേർന്നു. ജില്ലാ മെഡിക്കൽ ഓഫിസർ (ഡിഎംഒ) ഡോ. പിയുഷ്.എം നമ്പൂതിരിപ്പാട് അധ്യക്ഷത വഹിച്ചു. ഉത്സവത്തിൽ പങ്കെടുക്കാനെത്തുന്ന ഭക്തജനങ്ങളുടെ ആരോഗ്യ പരിരക്ഷ, പ്രദേശത്തെ പൊതുജനാരോഗ്യ സംരക്ഷണം എന്നിവ സംബന്ധിച്ച് ഡിഎംഒ വിശദീകരിച്ചു.
ജില്ലാ ആരോഗ്യ വകുപ്പ് സംഘം കൊട്ടിയൂർ ഉത്സവ സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് നൽകും. ആവശ്യമായ ആരോഗ്യ ജീവനക്കാരെ നിയോഗിക്കും. കൊട്ടിയൂർ മേഖലയിൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്‌ത സാഹചര്യത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പുമായി ചേർന്ന് പകർച്ചവ്യാധി പ്രതിരോധത്തിനുള്ള നടപടികൾ ശക്തിപ്പെടുത്തുമെന്നും അറിയിച്ചു.
.