പഞ്ചായത്തുകളിലെയും നഗരസഭകളിലെയും പ്രോജക്ട് അസിസ്റ്റൻ്റുമാരുടെ കാലാവധി നീട്ടി
തിരുവനന്തപുരം :- പഞ്ചായത്തുകളിലും നഗരസഭകളിലുമായി കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ആയിരത്തിൽ പരം പ്രോജക്ട് അസിസ്റ്റന്റുമാരുടെ കാലാവധി വീണ്ടും ഒരു വർഷത്തേക്കു കൂടി നീട്ടി. ഇത് ആറാം തവണയാണ് ഇവരുടെ കരാർ കാലാവധി നീട്ടുന്നത്. 10 വർഷമായി ജോലി ചെയ്യുന്നവർ വരെ ഇക്കൂട്ടത്തിലുണ്ട്. ഇടക്കാലത്ത് ഇവരുടെ വേതനത്തിലും വർധന വരുത്തിയിരുന്നു.