ചൂളിയാട് എ.എൽ.പി സ്കൂൾ ശതാബ്ദി ആഘോഷത്തിന് നാളെ സമാപനമാകും


മലപ്പട്ടം :- ഒരു വർഷമായി വിവിധ പരിപാടികളോടെ നടത്തിവരുന്ന ചൂളിയാട് എ.എൽ.പി സ്കൂൾ ശതാബ്ദി ആഘോഷത്തിന് ഇന്ന് സമാപനമാകും. മേയ് 24 ശനിയാഴ്ച രാത്രി 7 ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡണ്ട് റോബർട്ട് ജോർജ് അധ്യക്ഷനാവും. 

തുടർന്ന് കലാപരിപാടികളും, മട്ടന്നൂർ ശിവദാസനും സംഘവും അവതരിപ്പിക്കുന്ന നർമ്മസല്ലാപം കോമഡി പരിപാടിയും അരങ്ങേറും. കഴിഞ്ഞ വർഷം വിദ്യഭ്യാസമന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്ത ശതാബ്ദിയോടനുബന്ധിച്ച് പത്തോളം പരിപാടികൾ സംഘടിപ്പിച്ചു. ശതാബ്ദി സ്മാരക കെട്ടിട നിർമ്മാണവും അവസാന ഘട്ടത്തിലാണ്.

Previous Post Next Post