കൊളച്ചേരി :- 20 വർഷത്തെ സ്തുത്യർഹ സേവനത്തിന് ശേഷം KSEB യിൽ നിന്ന് വിരമിക്കുന്ന ഓവർസീയർ ഇ.എം ഭാസ്കരന് KSEB കൊളച്ചേരി സെക്ഷന്റെ ആഭിമുഖ്യത്തിൽ സ്നേഹാദരം നൽകി.
അസിസ്റ്റൻ്റ് എൻജിനീയർ ജിജിൽ പി.പി അധ്യക്ഷത വഹിച്ചു. അസിസ്റ്റൻ്റ് ഓഡിറ്റ് ഓഫീസർ അജിത്ത്. സി.വി, സബ് എൻജിനീയർ പി.പി രശ്മി , ഓവർസീയർ കെ.ബാബു ലൈൻമാൻമാരായ വിജയൻ ചിറ്റോടി , കെ.പി മുനീർ എന്നിവർ സംസാരിച്ചു. ഇ.എം ഭാസ്കരൻ മറുപടി പ്രസംഗം നടത്തി. സ്റ്റാഫ് സെക്രട്ടറി ഇ.സുഭാഷ് സ്വാഗതവും ഇലക്ട്രി സിറ്റി വർക്കർ ആർ.വി സുരേഷ് കുമാർ നന്ദിയും പറഞ്ഞു.