പാവന്നൂർ :- പാവന്നൂർ മൂന്നാം വാർഡ് മഹാത്മാഗാന്ധി കുടുംബ സംഗമം സംഘടിപ്പിച്ചു. വാർഡ് പ്രസിഡണ്ട് കെ.കെ കുഞ്ഞിനാരായണൻ്റെ അധ്യക്ഷതയിൽ കോൺഗ്രസ് കൊളച്ചേരി ബ്ലോക്ക് പ്രസിഡണ്ട് കെ.പി ശശിധരൻ ഉദ്ഘാടനം ചെയ്തു.
മുതിർന്ന അംഗങ്ങളായ പി.അബ്ദുള്ള, എം.ബാലൻ എന്നിവരെ ആദരിച്ചു. മണ്ഡലം പ്രസിഡണ്ട് പി.കെ വിനോദ് മുഖ്യപ്രഭാഷണം നടത്തി. കെ.സത്യൻ, എൻ.കെ മുസ്തഫ, എം.ബാലൻ നമ്പ്യാർ, കെ.കെ ഹംസ, കെ.പി പ്രഭാകരൻ എന്നിവർ സംസാരിച്ചു. പി.പി അബ്ദുൾ മജീദ് സ്വാഗതവും എം.ശഫീഖ് നന്ദിയും പറഞ്ഞു.