മയ്യിൽ :- സഹകരണ നിയമം ചട്ടം ഭേദഗതികൾ സംബന്ധിച്ച് മയ്യിൽ സർവീസ് സഹകരണ ബേങ്ക് ഭരണസമിതി അംഗങ്ങൾക്കും ജീവനക്കാർക്കുമായി ഏകദിന പഠന ക്ലാസ് സംഘടിപ്പിച്ചു. റിട്ടയേർഡ് സഹകരണ ജോയിന്റ് രജിസ്ട്രാർ ഇ.രാജേന്ദ്രൻ ക്ലാസ് കൈകാര്യം ചെയ്തു. ബേങ്ക് പ്രസിഡന്റ് പി.വി മോഹനൻ അധ്യക്ഷത വഹിച്ചു.
സർവീസിൽ നിന്നും വിരമിക്കുന്ന സെക്രട്ടറി ഇൻ ചാർജ് പി.വത്സലൻ, ഇന്റേണൽ ഓഡിറ്റർ കെ.പ്രകാശൻ, മാനേജർ എം.കെ പുഷ്പജൻ എന്നിവർക്കുള്ള യാത്രയയപ്പും നടന്നു. വൈസ് പ്രസിഡന്റ് എ.പി സൈനുദ്ധീൻ സ്വാഗതവും ചീഫ് എക്കൗണ്ടന്റ് കെ.മനോജ് നന്ദിയും പറഞ്ഞു.