കൊളച്ചേരി :- മഴ തകർത്തുപെയ്യുമ്പോഴും വീടുകളിൽ കറണ്ട് ഇല്ലാതെയിരിക്കുമ്പോഴും മുടങ്ങാതെ സ്നേഹപ്പൊതിയായി ജില്ലാ ആശുപതിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പൊതിച്ചോർ നൽകി DYFI പ്രവർത്തകർ.
കഴിഞ്ഞ 5 വർഷത്തിലധികമായി കണ്ണൂർ ജില്ലാ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും DYFI നൽകി വരുന്ന പൊതിച്ചോർ വിതരണത്തിന്റെ ചുമതല ഇന്നലെ DYFI കൊളച്ചേരി നോർത്ത് മേഖലാ കമ്മിറ്റിക്ക് ആയിരുന്നു. പ്രതികൂല കാലാവസ്ഥയിലും വീടുകളിൽ നിന്നും ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു.