മയ്യിൽ :- മയ്യിൽ ഒറവയലിലെ നിർധനരും വിവിധ അസുഖങ്ങളാൽ കഷ്ട്ടപ്പെടുന്നവരുമായ കുടുംബത്തിന് ലയൺസ് സർവീസ് ആക്ടിവിറ്റിയുടെ ഭാഗമായി ലയൺസ് ക്ലബ്ബ് ഓഫ് മയ്യിലിന്റെ നേതൃത്വത്തിൽ ധനസഹായം നൽകി.
മാസ്റ്റർ അമേഘിനും കുടുബത്തിനുമാണ് ധനസഹായം നൽകിയത്. ക്ലബ്ബ് പ്രസിഡന്റ് രാജ്‌മോഹൻ, ട്രഷറർ സി.കെ പ്രേമരാജൻ, ഗോപി അയനേത്, ശിവരാമൻ, സി.സി ചന്ദ്രൻ, പി.പി സജീഷ്, കെ.എം ജയൻ, കെ.വി സുഭാഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.