മലപ്പട്ടം :- മലപ്പട്ടത്ത് തകർക്കപ്പെട്ട ഗാന്ധി സ്തൂപം ജൂൺ 6 ന് വീണ്ടും സ്ഥാപിക്കാൻ കോൺഗ്രസ് തീരുമാനം. സിപിഐഎം പ്രവർത്തകർ തകർത്ത അടുവാപ്പുറത്തെ ഗാന്ധി സ്തൂപം പുനസ്ഥാപിക്കുമെന്ന് മുൻ ആർമി ഉദ്യോഗസ്ഥനും കോൺഗ്രസ് നേതാവുമായ പി ആർ സനീഷ് പറഞ്ഞു. വെള്ളിയാഴ്ച കെപിസിസി നേതാക്കൾ മലപ്പട്ടത്തെത്തും.
പരിപാടിയുടെ ഭാഗമായി ജൂൺ 6 വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്ക് ഗാന്ധിയാത്ര നടത്തും. മലപ്പട്ടം ഹയർ സെക്കൻഡറി സ്കൂൾ പരിസരത്തു നിന്നും ഗാന്ധി യാത്ര ആരംഭിക്കും.