കണ്ണൂർ:- അഴീക്കോട് മീൻകുന്ന് കള്ളക്കടപ്പുറത്ത് രണ്ട് യുവാക്കൾ ഒഴുക്കിൽപ്പെട്ടു. ഇന്ന് വൈകിട്ട് നാലരയോടെയാണ് സംഭവം.കടലിൽ കുളിക്കാൻ ഇറങ്ങിയവരാണ് ഒഴുക്കിൽപ്പെട്ടത്. കോസ്റ്റൽ പൊലീസ് തിരച്ചിൽ തുടരുകയാണ്.
വലിയന്നൂർ സ്വദേശി പ്രിനീഷ്, കൊടോളിപ്രം സ്വദേശി ഗണേഷ് എന്നിവരാണ് ശക്തമായ തിരയിൽ അപകടത്തിൽ പെട്ടത്.കെ വി സുമേഷ് എംഎൽഎ, പഞ്ചായത്ത് പ്രസിഡൻ്റ് കെ അജീഷ് എന്നിവർ സ്ഥലത്ത് എത്തി.