സ്കൂൾ പ്രവേശനോത്സവത്തിൽ സംഘമിത്ര കലാസാംസ്കാരിക കേന്ദ്രം, വായനശാല & ഗ്രന്ഥാലയം പഠനോപകരണങ്ങൾ വിതരണം ചെയ്തു


കമ്പിൽ :- സ്കൂൾ പ്രവേശനോത്സവത്തിൽ സംഘമിത്ര കലാസാംസ്കാരിക കേന്ദ്രം, വായനശാല & ഗ്രന്ഥാലയം കമ്പിൽ എ.എൽ.പി സ്കൂൾ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ നൽകി.

സംഘമിത്ര സെക്രട്ടറി എം.പി രാമകൃഷ്ണനിൽ നിന്നും സ്കൂൾ ഹെഡ്മിസ്ട്രസ് കെ.സ്മിത  പഠനോപകരണങ്ങൾ ഏറ്റുവാങ്ങി. സ്കൂൾ പി.ടി.എ പ്രസിഡൻ്റ് സി.എച്ച് സജീവൻ അധ്യക്ഷത വഹിച്ചു. സംഘമിത്ര പ്രസിഡൻ്റ് പി.സന്തോഷ്, എം.ശ്രീധരൻ, എ.ഒ രഘുനാഥൻ, കിണ്ടി നാരായണൻ, സ്കൂൾ മാനേജർ  ദുർഗാദേവി ടി.പി തുടങ്ങിയവർ പങ്കെടുത്തു. 

Previous Post Next Post