കട്ടോളി നവകേരള വായനശാല & ഗ്രന്ഥാലയത്തിൽ രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു


കുറ്റ്യാട്ടൂർ :- കട്ടോളി നവകേരള വായനശാല & ഗ്രന്ഥാലയത്തിൽ വിജ്ഞാന കേരളം തൊഴിൽ ക്യാമ്പയിൻ മെഗാ ജോബ് ഫെയറിന്റെ ഭാഗമായി DWMS രജിസ്ട്രേഷൻ ക്യാമ്പ് നടത്തി. 

കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പത്താം വാർഡ് മെമ്പർ കെ.പി ചന്ദ്രൻ നേതൃത്വം നൽകി. കെ.ഉജിത, ലെനിമ സജീവൻ തുടങ്ങിയവർ ഉദ്യോഗാർത്ഥികൾക്ക്  മാർഗ്ഗനിർദ്ദേശങ്ങൾ നൽകി. വായനശാല എക്സിക്യൂട്ടീവ് മെമ്പർമാരായ കെ.ബാബു, രജിത തുടങ്ങിയവർ സംസാരിച്ചു.

Previous Post Next Post