ചട്ടുകപ്പാറ :- ചട്ടുകപ്പാറ ഇ.എം.എസ് വായനശാല & ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ SSLC, പ്ലസ് ടു , LSS, USS പരീക്ഷകളിലെ ഉന്നതവിജയികളെ അനുമോദിച്ചു. കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ വിജയൻ ഉദ്ഘാടനം ചെയ്തു.
വായനശാല പ്രസിഡണ്ട് കെ.സനേഷ് അദ്ധ്യക്ഷത വഹിച്ചു. കെ.കെ ഗോപാലൻ മാസ്റ്റർ, കെ.പ്രിയേഷ് കുമാർ എന്നിവർ സംസാരിച്ചു. വായനശാല സെക്രട്ടറി കെ.വി പ്രതീഷ് സ്വാഗതം പറഞ്ഞു.