കോൺഗ്രസ് സേവാദൾ കണ്ണൂർ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പി.പി ബാബു ചരമവാർഷികദിനം ആചരിച്ചു


കണ്ണൂർ :- കോൺഗ്രസ് സേവാദൾ മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി ബാബുവിന്റെ മൂന്നാം ചരമവാർഷികദിനത്തിൽ കോൺഗ്രസ് സേവാദൾ കണ്ണൂർ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഡി.സി.സി ഓഫീസിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. ഡി.സി.സി പ്രസിഡണ്ട് അഡ്വ: മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയതു. ജില്ലാ പ്രസിഡണ്ട് മധു എരമം അധ്യക്ഷത വഹിച്ചു.

മുൻ മേയർ അഡ്വ: ടി.ഒ മോഹനൻ, സേവാദൾ അഖിലേന്ത്യാ സെക്രട്ടറി സി.അഷറഫ്, സുധീർ കുമാർ കെ.പി, നാരായണൻ ടി.കെ, മൂസ പള്ളിപ്പറമ്പ്, റിജിൻ ബാബു, ഇന്ദിര പി.കെ, മഷൂക്ക് സി.പി, ലിൻവ്യ.ടി, രജീഷ്.കെ, രാജേഷ്, സുമേഷ്  കെ.എസ് എന്നിവർ സംസാരിച്ചു.

Previous Post Next Post