ചേലേരി :- ചേലേരിമുക്ക് മുഹമ്മദ് അബ്ദുൾ റഹ്മാൻ സ്മാരക ചാരിറ്റബിൾ സൊസൈറ്റി സംഘടിപ്പിക്കുന്ന വിജയോത്സവം 2025 നാളെ ജൂൺ 21 ശനിയാഴ്ച വൈകുന്നേരം 3 മണിക്ക്
നൂഞ്ഞേരി എ.എൽ.പി സ്കൂളിൽ വെച്ച് നടക്കും.
ശ്രീകണ്ഠപുരം മുൻസിപ്പാലിറ്റി ചെയർ പേഴ്സൺ ഡോ. ഫിലോമിന ടീച്ചർ ഉദ്ഘാടനം ചെയ്യും.
മുൻ എക്സൈസ് ഓഫീസർ രാജീവൻ എ.പി ബോധവൽക്കരണ ക്ലാസെടുക്കും. പരിപാടിയിൽ വെച്ച് വിവിധ പരീക്ഷകളിൽ വിജയികളായവരെ അനുമോദിക്കും.