തിരുവനന്തപുരം :- മുൻഗണന ഇതര വിഭാഗത്തിലെ നീല, വെള്ള കാർഡ് ഉടമകളിൽ അർഹതയുള്ളവർക്ക് മുൻഗണന വിഭാഗത്തിലെ പിങ്ക് കാർഡിലേക്കു തരം മാറ്റാനായി ഓൺലൈൻ വഴി അപേക്ഷ സ്വീകരിച്ചു തുടങ്ങി.
ജൂൺ 15 വരെ വരുമാന സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള രേഖകൾ സഹിതം അക്ഷയ കേന്ദ്രങ്ങളോ സിറ്റിസൻ ലോഗിൻ പോർട്ടലോ (ecitizen.civilsupplieskerala.gov.in) മുഖേന അപേക്ഷിക്കണം.