ആറളം ഫാമിൽ ഇടിമിന്നലേറ്റ് കള്ള് ചെത്ത് തൊഴിലാളി മരിച്ചു


ഇരിട്ടി :- ആറളം ഫാമിൽ ഇടിമിന്നലേറ്റ് കള്ള് ചെത്ത് തൊഴിലാളി മരിച്ചു. ആറളം പുനരധിവാസ മേഖലയിലെ പന്ത്രണ്ടാം ബ്ലോക്കിൽ താമസിക്കുന്ന രാജീവനാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. രാജീവൻ സ്ഥിരമായി കള്ള് ചെത്തുന്ന സ്ഥലത്ത് വച്ചാണ് അപകടമുണ്ടായത്.

പതിവുപോലെ കളള് ചെത്തിയ ശേഷം ഷെഡിൽ വിശ്രമിക്കുകയായിരുന്നു. പിന്നാലെ ഇടിമിന്നലേൽക്കുകയും തളർന്ന് വീഴുകയും ചെയ്തു. രാജീവനെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

Previous Post Next Post