മയ്യിൽ :- വള്ളിയോട്ടുവയൽ അംഗൻവാടിയിൽ നിന്നും ഔപചാരിക വിദ്യാഭ്യാസം തേടിപ്പോകുന്ന 2024-25 വർഷത്തെ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ ചേർന്ന് അംഗൻവാടിക്ക് ഫ്രിഡ്ജ് സംഭാവന ചെയ്തു. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഫ്രിഡ്ജ് ഏറ്റുവാങ്ങി. പ്രിൻഷ അധ്യക്ഷത വഹിച്ചു
ശിശുക്ഷേമ സമിതി മുൻ ഉപാദ്ധ്യക്ഷൻ അഴീക്കോടൻ ചന്ദ്രൻ, അംഗൻവാടി വർക്കർ നിമിഷ ഉണ്ണി എന്നിവർ സംസാരിച്ചു. വി.നിഖിൽ, ഷാജി മയ്യിൽ, ബിനീഷ്, സന്തോഷ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ഷൈനി മയ്യിൽ സ്വാഗതവും, ഉമീറ ഫൈസൽ നന്ദിയും പറഞ്ഞു.