കണ്ണൂർ :- കണ്ണൂരിൽ നിന്നു പാലക്കാട്ടേക്ക് നീട്ടിയ സ്പെഷൽ ട്രെയിനിന് നോർത്ത് മലബാർ റെയിൽവേ പാസഞ്ചേഴ്സ് കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ (എൻഎംആർപിസി) നേതൃത്വത്തിൽ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി. രാത്രി 7.45ന് എത്തിയ ട്രെയിനിലെ ലോക്കോ പൈലറ്റുമാർക്കും യാത്രക്കാർക്കും മധുരപലഹാരം നൽകി.
പാലക്കാട് റെയിൽവേ കൺസൽട്ടേറ്റീവ് അംഗം റഷീദ് കവ്വായി, എൻഎംആർപിസി ജനറൽ കൺവീനർ ദിനു മൊട്ടമ്മൽ, കോ- ഓർഡിനേറ്റർ ആർട്ടിസ്റ്റ് ശശികല, പി.കെ വത്സരാജ്, രാജു ചാൾസ്, ഗഫൂർ കാവിന്മൂല, സജീവൻ ചെല്ലൂർ, സാദിഖ് താണ, ഹാഷിം, ആർ.ഷനിൽ, രഘു കക്കാട് തുടങ്ങിയവർ നേതൃത്വം നൽകി.
കണ്ണൂരിൽ നിന്നു രാവിലെ 8.10 ന് പുറപ്പെടുന്നത് 7.45ലേക്കു മാറ്റിയത് യാത്രക്കാർക്ക് പ്രയാസകരമായതിനാൽ 8.10ന് തന്നെ നില നിർത്തണമെന്ന് ആവശ്യപ്പെട്ട് എൻഎംആർപിസി കണ്ണൂർ സ്റ്റേഷൻ മാനേജർക്ക് നിവേദനം നൽകി. രാത്രി 7.45ന് എത്തിച്ചേരുന്ന സമയത്തിൽ മാറ്റമില്ല. നേരത്തെ കണ്ണൂരിൽ നിന്നും ഷോർണൂർ വരെയുള്ള ട്രെയിനാണ് ഇന്നലെ മുതൽ പാലക്കാട് വരെ നീട്ടിയത്.