മലപ്പട്ടം :- അടുവാപ്പുറം എ കുഞ്ഞിക്കണ്ണൻ സ്മാരക ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ വായനാപക്ഷാചരണവും പി എൻ പണിക്കർ അനുസ്മരണവും മുതിർന്ന മാധ്യമ പ്രവർത്തകനും സാഹിത്യകാരനുമായ രാധാകൃഷ്ണൻ പട്ടാനൂർ ഉദ്ഘാടനം ചെയ്ത് അനുസ്മരണപ്രഭാഷണം നടത്തി.
ഗ്രന്ഥാലയം പ്രസിഡണ്ട് വി.വി തമ്പാൻ അധ്യക്ഷത വഹിച്ചു. രാധാകൃഷ്ണൻ പട്ടാനൂരിന്റെ 'ഇയൽ വാകൈപൂത്ത പാതകൾ' എന്ന നോവലിനെകുറിച്ച് ജിഷ.ഒ പരിചയപ്പെടുത്തി. ഗ്രന്ഥാലയം സെക്രട്ടറി എം.എം സജിത്ത് സ്വാഗതം പറഞ്ഞു. ഇ.ചന്ദ്രൻ മാസ്റ്റർ, കെ.നാരായണൻ എന്നിവർ സംസാരിച്ചു.