ജനറൽ ഫിറ്റ്നസ് ട്രെയിനർ കോഴ്സ്
അസാപ് കേരള പാലയാട് കാമ്പസിൽ ജനറൽ ഫിറ്റ്നസ് ട്രെയിനർ കോഴ്സിലേക്ക് പ്ലസ്ടു പാസ്സായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. http://csp.asapkerala.gov.in/courses/fitness-trainerfitness-trainer-spfq1107 എന്ന ലിങ്ക് വഴി അപേക്ഷിക്കാം. ഫോൺ: 9495999712
ഹ്രസ്വകാല ഐ.ടി.ഐ കോഴ്സുകൾ
കണ്ണൂർ ഗവ. ഐ.ടി.ഐയുടെ ഹ്രസ്വകാല ഡിപ്ലോമ ഇൻ മൊബൈൽ ടെക്നോളജി, സിസിടിവി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ: 9745479354
ഐ.ടി.ഐ ഡിപ്ലോമ കോഴ്സുകൾ
കണ്ണൂർ ഗവ. ഐടിഐയുടെ ഫയർ ആന്റ് സേഫ്റ്റി, ഓയിൽ ഗ്യാസ് ടെക്നോളജി, എയർപോർട്ട് മാനേജ്മെന്റ് വിത്ത് സപ്ലൈ ചെയിൻ ആന്റ് ലോജിസ്റ്റിക്സ്, ഡിജിറ്റൽ മാർക്കറ്റിങ്ങ് ഇൻ എഐ ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ: 8301098705
ഐ.ടി.ഐ ഇന്റീരിയർ ഡിസൈനിങ്ങ് കോഴ്സുകൾ
കണ്ണൂർ ഗവ. ഐ.ടി.ഐയുടെ ഇന്റീരിയർ ഡിസൈനിങ്ങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇതിന്റെ ഭാഗമായി ഓട്ടോകാഡ്, ത്രീഡി സ്റ്റുഡിയോ മാക്സ്, വി റേ, ഫോട്ടോഷോപ്പ്, റെവിറ്റ് ആർക്കിടെക്ചർ, സ്കെച്ച് അപ് സോഫ്റ്റ് വെയറുകളിൽ പരിശീലനം നൽകും. ഫോൺ: 9447311257
ഡിപ്ലോമ ഇൻ എയർലൈൻ ആന്റ് എയർപോർട്ട്
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിലുള്ള എസ് ആർ സി കമ്മ്യൂണിറ്റി കോളേജിൽ ജൂലൈ സെക്ഷനിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ എയർലൈൻ ആന്റ് എയർപോർട്ട് മാനേജ്മെന്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു / തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷാഫോറം തിരുവനന്തപുരം നന്ദാവനത്തു പ്രവർത്തിക്കുന്ന എസ് ആർ സിയിൽ നിന്ന് ലഭിക്കും. http://app.srccc.in/register ലിങ്ക് വഴിയും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ www.srccc.in വെബ്സൈറ്റിലും 0471 2570471, 9846033001 നമ്പറുകളിലും ബന്ധപ്പെടാം.