മയ്യിൽ ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ കവാടത്തിന് മുന്നിലെ സംഘർഷം ; 24 പേർക്കെതിരെ കേസെടുത്തു


മയ്യിൽ :- മയ്യിൽ ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ പ്രവേശന കവാടത്തിനു മുന്നിൽ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് 24 പേർക്കെതിരെ മയ്യിൽ പൊലീസ് കേസെടുത്തു. കഴിഞ്ഞദിവസം KSU-MSF പ്രവർത്തകർ സ്‌കൂളിനു മുൻപിൽ നവാഗതർക്കു സ്വാഗതം ആശംസിച്ചു കെട്ടിയ ബാനറും കൊടികളും അഴിച്ചുമാറ്റിയതിനെ തുടർന്നുള്ള തർക്കമാണ് സംഘർഷത്തിനു ഇടയാക്കിയത്. 

14 KSU - MSF  പ്രവർത്തകർക്കും 10 എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകർക്കും എതിരെയാണ് കേസ്. വാക്കുതർക്കം, പൊതുസ്ഥലത്ത് വച്ചുള്ള അടിപിടി എന്നീ കുറ്റങ്ങൾ ചുമത്തിയാണ് 
മയ്യിൽ പൊലീസ് സ്വമേധയാ കേസെടുത്തത്.

Previous Post Next Post