വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്; ചേലേരിയിൽ വാഹനത്തിൽ നിന്ന് കയർ ഇളകി വീണ താർ മിക്സർ ഉരുണ്ട് നീങ്ങി സ്കൂൾ കെട്ടിടത്തിൽ തട്ടി




ചേലേരി :- ചേലേരിയിൽ താർ മിക്സർ വണ്ടിയുമായി പോകുകയായിരുന്ന പിക്കപ്പ് വണ്ടിയിൽ നിന്ന് കയർ പൊട്ടി താർ മിക്സർ ഇളകി വീണു. കയർ പൊട്ടി പുറകോട്ട് വീണ മിക്സർ റോഡിലൂടെ ഉരുണ്ട് നീങ്ങി ചേലേരി യു.പി സ്കൂളിന്റെ കെട്ടിടത്തിൽ തട്ടി. 

ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു അപകടം നടന്നത്. ചേലേരി എ.യു.പി സ്കൂളിന് മുന്നിലെ   കുന്ന് കയറ്റത്തിൽ വെച്ചാണ് അപകടം ഉണ്ടായത്. ഈ സമയം റോഡിലൂടെ വാഹനങ്ങളും കാൽനട യാത്രക്കാരും കടന്നു പോകുന്നുണ്ടായിരുന്നു. റോഡിൽ നിന്നും തെന്നി മാറി സ്കൂൾ കെട്ടിടത്തിൽ തട്ടി നിന്നതിനാൽ തലനാരിഴയ്ക്ക് വൻ ദുരന്തം ഒഴിവായി.

Previous Post Next Post