കമ്പിൽ :- ഇരുവൃക്കകളും തകരാറിലായി ഡയാലിസിസ് ചെയ്ത് കൊണ്ടിരിക്കുന്ന കമ്പിൽ - കുമ്മായക്കടവ് സ്വദേശി അബ്ദുൾ റഷീദിന്റെ ചികിത്സാ സഹായത്തിലേക്ക് കമ്പിൽ ബ്രദേഴ്സ് ചാരിറ്റി കൂട്ടായ്മയുടെ നേതൃത്വത്തിൽ ധനസഹായം കൈമാറി.
ബ്രദേഴ്സ് ചാരിറ്റി കൂട്ടായ്മ പ്രസിഡണ്ട് പി.പി മൊയ്തീനിൽ നിന്നും ചികിത്സാ കമ്മിറ്റി ട്രഷറർ ഹസ്സൻ.പി തുക ഏറ്റുവാങ്ങി. മുഹമ്മദ് കുഞ്ഞി പി.പി, മഹറൂഫ്.ടി, ഷാജിർ കമ്പിൽ, നിസാർ കെ.പി, മുഹമ്മദലി.കെ, സലാം പാറപ്പുറം, ശിഹാബ് കെ.വി, മുസ്തഫ പി.ടി, ശാദുലി.കെ, മുഹമ്മദ് കെ.പി, റഷീദ് എം.പി, ഹസ്സൻ കെ.പി, മുസ്തഫ കെ.പി എന്നിവർ പങ്കെടുത്തു.