മയ്യിൽ :- വള്ളിയോട്ടുവയൽ ജയകേരള വായനശാലയുടെ നേതൃത്വത്തിൽ വിവിധ പരീക്ഷകളിലും, മത്സരങ്ങളിലും മികച്ച വിജയം നേടിയ വായനശാല പരിസരത്തെ വിദ്യാർത്ഥികളെ അനുമോദിച്ചു. വായനശാലയിൽ നടന്ന പരിപാടി കെ.എസ്.ടി.എ ജില്ലാ സെക്രട്ടറി കെ.സി സുനിൽ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മയ്യിൽ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് ഐ.ത്രിവിക്രമൻ നമ്പൂതിരിയുടെ പേരിലുള്ള എൻഡോവ്മെൻ്റും റിട്ട: എഞ്ചിനീയർ ടി.സി വിജയൻ്റെ വകയായി നൽകുന്ന സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.
LSS നേടിയ പി.ശ്രീമായ, ആദ്യ വി. വി, ആൽവിൻ എൻ.പി, ഋത്വിക്.പി നമ്പ്യാർ, USS നേടിയ ഗൗരി നന്ദ.പി, തേജസ്വിനി.ആർ, ആശ്രിദ് വി.വി, SSLC പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ കാർത്തിക്.കെ, സൗരവ് നാരായൺ, സനൂഷ് കെ.കെ, നിരഞ്ജന.ഐ, ധ്യാൻ.സി മനോഹരൻ, സ്നിഗ്ധ.കെ, പ്രണവ്യ പ്രദീപ്. കെ, പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ പ്രണവ് പ്രകാശ്, പരിസ്ഥിതി ദിനത്തിൽ വായനശാല നടത്തിയ മത്സരങ്ങളിൽ വിജയികളായവരും അനുമോദനം ഏറ്റുവാങ്ങി.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.വി ഓമന, മുതിർന്ന മാധ്യമപ്രവർത്തകൻ കെ.ബാലകൃഷ്ണൻ, താലൂക്ക് കൗൺസിലർ ടി.എൻ ശ്രീജ ടീച്ചർ, ഐ.വിവേക് ബാബു എന്നിവർ ആശംസയർപ്പിച്ചു. വിദ്യാർത്ഥികളായ ഐ.നിരഞ്ജന, സ്നിഗ്ധ.കെ, പ്രണവ് പ്രകാശ് എന്നിവരും സംസാരിച്ചു. വായനശാലാ സെക്രട്ടറി ഇ.പി രാജൻ സ്വാഗതവും ജോ:സെക്രട്ടറി എം.മനോഹരൻ നന്ദിയും പറഞ്ഞു.